Loading ...

Home health

പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്‌സിനേഷന് മുന്‍പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെ വൈറസ് വ്യാപനം ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇതുവരെ നാലു ദശലക്ഷത്തിലധികം പേര്‍ക്ക് ഇന്ത്യ വാക്‌സിനേഷന്റെ ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. രണ്ടാം ഡോസ് വിതരണത്തിന്റെ ഒരുക്കങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിച്ച ആര്‍ക്കും ഗുരുതര പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വാക്‌സിനേഷന് മുന്‍പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുകവലി, മദ്യപാനം, കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, എന്നിവ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും വാക്‌സിന്‍ പ്രക്രിയയെ നിരര്‍ത്ഥകമാക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലി ആന്റിബോഡിയുടെ ഫലം കുറയ്ക്കാന്‍ കാരണമാകും. വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷം ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്ബോള്‍ പുകവലിക്കാരില്‍ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയും ആന്റിബോഡിയുടെ ഉത്പാദനം കുറയ്ക്കും. അതിനാല്‍ തന്നെ വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിന് മുന്‍പുള്ള രണ്ട് രാത്രികളില്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. നല്ല ഉറക്കവും വ്യായാമവും പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും വാക്‌സിന്‍ ഡോസിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കും. ഓരോ വ്യക്തിയുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ച്‌ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡിയുടെ കാലാവധി വ്യത്യാസപ്പെടാമെന്നുള്ള ഘടകങ്ങള്‍ മനസിലാക്കിയിരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related News