Loading ...

Home USA

പ്രണയദിനത്തെ വ​രവേറ്റ്​ വൈറ്റ്​ ഹൗസ്​; അലങ്കാരമൊരുക്കി ജില്‍ ബൈഡന്‍

വാ​ഷിം​ഗ്ട​ണ്‍: പ്ര​ണ​യ​ദി​ന​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ വൈ​റ്റ്ഹൗ​സി​നെ ഒ​രു​ക്കി യു​എ​സ് പ്ര​ഥ​മ വ​നി​ത ഡോ. ​ജി​ല്‍ ബൈ​ഡ​ന്‍. വൈ​റ്റ്ഹൗ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ പു​ല്‍​ത്ത​കി​ടി​യി​ല്‍ ഹൃ​ദ​യ​ത്തി​ന്‍റെ മാ​തൃ​ക​ക​ള്‍ നിരത്തിയാണ് ജി​ല്‍ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലി​ന്‍റെ പ്രി​യ​പ്പെ​ട്ട ദി​വ​സ​മാ​ണ് പ്ര​ണ​യ​ദി​ന​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ​റ​ഞ്ഞു. കു​ടും​ബ​ത്തോ​ടൊ​പ്പം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ണ​യ​ദി​നം ത​നി​ക്ക് സ​ന്തോ​ഷം ത​രു​ന്ന ദി​വ​സ​മാ​ണെ​ന്ന് ജി​ല്‍ പ്ര​തി​ക​രി​ച്ചു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് എ​ല്ലാ​വ​രു​ടേ​യും മ​ന​സ് അ​ല്‍​പം ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​ത് ചെ​റി​യൊ​രു സ​ന്തോ​ഷം. കുഞ്ഞ് പ്ര​തീ​ക്ഷ. അ​ത്ര​മാ​ത്രം- ജി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News