Loading ...

Home Africa

ആഫ്രിക്കൻ രാജ്യമായ ഗിനിയയില്‍ എബോള പടര്‍ന്നു പിടിക്കുന്നു

ഗിനിയയില്‍ എബോള പടര്‍ന്നു പിടിക്കുന്നു.തെക്ക് കിഴക്കന്‍ മേഖലയില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നാലു പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഗൗക്കെയിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം എന്നീ രോഗലക്ഷണങ്ങള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഏഴംഗ സംഘത്തിലെ നാലു പേരെ നിലവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News