Loading ...

Home USA

ജോ ബൈഡന്‍ ഭരണകൂടത്തിലെ പദവികളിലേക്ക് 2 ഇന്ത്യന്‍ വംശജര്‍ കൂടി

വാഷിങ്ടന്‍: യുഎസില്‍ ജോ ബൈഡന്‍ ഭരണകൂടത്തിലെ സുപ്രധാന പദവികളിലേക്ക് 2 ഇന്ത്യന്‍ വംശജര്‍ കൂടി. സന്നദ്ധസേവനവുമായി ബന്ധപ്പെട്ട ഫെഡറല്‍ ഏജന്‍സിയായ 'അമേരികോര്‍' ഡയറക്ടറായി സോണാലി നിജവാനും എക്സ്റ്റേണല്‍ അഫയേഴ്സ് മേധാവിയായി ശ്രീ പ്രസ്റ്റന്‍ കുല്‍ക്കര്‍ണിയുമാണു നിയമിതരായത്. ശ്രീ ടെക്സസില്‍നിന്ന് രണ്ടു തവണ ജനപ്രതിനിധിസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സ്ഥാനാര്‍ഥിയായപ്പോള്‍ ആര്‍എസ്‌എസ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിലും പെട്ടു. പ്രണയബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ അന്വേഷണങ്ങള്‍ക്കു ഭീഷണിസ്വരത്തി‍ല്‍ അധിക്ഷേപകരമായ മറുപടി നല്‍കി വിവാദം സൃഷ്ടിച്ച വൈറ്റ്ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ‍ഡക്‌ലോ രാജി വച്ചു.

Related News