Loading ...

Home USA

ചരിത്ര മുഹൂർത്തം;നാസയുടെ പെര്‍സെവിറന്‍സ് ചൊവ്വാഗ്രഹത്തിലിറങ്ങി

ന്യൂയോര്‍ക്ക്: നാസയുടെ പര്യവേക്ഷണ വാഹനം പെര്‍സെവിറന്‍സ് ചൊവ്വാഗ്രഹത്തിലിറങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ടര മണിക്കാണ് വാഹനം ചൊവ്വയുടെ പ്രതലത്തെ തൊട്ടത്. 48കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പര്യവേഷണ വാഹനം ഗ്രഹത്തിലിറങ്ങിയത്. ചൊവ്വയിലെ ജീവസാന്നിദ്ധ്യത്തിന്റെ തെളിവുകളെല്ലാം ശേഖരിച്ച്‌ 2031ല്‍ ഉപഗ്രഹം മടങ്ങും. 23 ക്യാമറകളും രണ്ട് മൈക്രോഫോണുകളും പെര്‍സിവിറന്‍സില്‍ വിവര ശേഖരണത്തിനായുണ്ട്. നാസയുടെ അഞ്ചാമത്തെ ഉപഗ്രഹമാണ് വിജയകരമായി ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയത്. ആറരമാസമാണ് പര്യവേഷണ വാഹനം എത്തിക്കാന്‍ ബഹിരാകാശ വാഹനം സഞ്ചരിച്ചത്. മൂന്നര മില്യണ്‍ ഡോളറാണ് അമേരിക്ക ഗവേഷണത്തിനായി ചിലവഴിച്ചത്. ഇന്ത്യന്‍ വംശജയായ ഡോ.സ്വാതി മോഹനാണ് പെര്‍സെവിറന്‍സ് ദൗത്യത്തിന്റെ ചുമതലവഹിച്ചത്.

Related News