Loading ...

Home Africa

വർണ വിവേചന പോരാളി ഇനി ജനഹൃദയങ്ങളിൽ

  • കത്രാദയുടെ മരണാനന്തര ചടങ്ങിൽ ജേക്കബ്​ സുമ പ​െങ്കടുത്തില്ല
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ വർണവെറി തുടച്ചു നീക്കാൻ മുൻനിരയിൽ നിന്ന് പോരാടിയ അഹ്മദ് കത്രാദ ഇനി ജനമനസ്സുകളിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കത്രാദയുടെ അന്ത്യചടങ്ങുകൾ ജോഹന്നാസ്ബർഗിൽ നടന്നു. നെൽസൺ മണ്ടേലയുടെ  à´¸à´¹à´¯à´¾à´¤àµà´°à´¿à´•à´¨àµà´‚ ഏറ്റവും അടുത്ത സഹായിയുമായ  â€˜à´…ങ്കിൾ കാത്തി’യുടെ വേർപാട് രാജ്യത്തെ വേദനയിൽ ആഴ്ത്തി. എന്നാൽ, ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ പെങ്കടുത്തില്ല.നെൽസൺ മണ്ടേലയുടെ പത്നിയും 80 കാരിയുമായ വിന്നി മണ്ടേല അന്ത്യ ചടങ്ങുകളിൽ സംബന്ധിച്ചു. 
വിലമതിക്കാനാവാത്തതും അങ്ങേയറ്റം ആദരണീയനുമായ സ്വാതന്ത്ര്യ സമര à´ªàµ‡à´¾à´°à´¾à´³à´¿à´¯àµ†à´¯à´¾à´£àµ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് പ്രസിഡൻറിെൻറ ഒാഫീസിൽ നിന്നുള്ള പ്രസ്താവനയിൽ അനുശോചിച്ചു. കുടുംബത്തിെൻറ മാത്രമല്ല,  à´’ാേരാ ദക്ഷിണാഫ്രിക്കക്കാരെൻറയും നഷ്ടമാണ് അദ്ദേഹത്തിെൻറ വേർപാട്.  à´¸àµà´µà´¤à´¨àµà´¤àµà´°à´µàµà´‚ ജനാധിപത്യത്തിലധിഷ്ഠിതവുമായ ദക്ഷിണാഫ്രിക്കയുടെ നിർഭയനും ആത്മാർപ്പണവുമുള്ള ശിൽപികളിൽ ഒരാളാണ് അദ്ദേഹമെന്നും അനുശോചനക്കുറിപ്പിൽ സുമ അനുസ്മരിച്ചു. 
 
കഴിഞ്ഞ ഏതാനും വർഷമായി ദക്ഷിണാഫ്രിക്കൻ  à´¸àµ¼à´•àµà´•à´¾à´±à´¿àµ†àµ»à´± കടുത്ത വിമർശകൻ ആയിരുന്നു കത്രാദ. ജേക്കബ് സുമ രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം കത്രാദ തുറന്ന കത്ത് എഴുതിയിരുന്നു. അതേസമയം, സുമയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (à´Ž.എൻ.സി) സമുചിതമായി അന്തിമോപചാരമർപിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. കത്രാദ രാജ്യത്തിെൻറ മാതൃക നേതാവായിരുന്നുവെന്ന് à´Ž.എൻ.സി സെക്രട്ടറി ജനറൽ ഗ്വദേമാൻറാഷേ അനുസ്മരിച്ചു.  à´šàµ†à´¾à´µàµà´µà´¾à´´àµà´š രാവിലെ ജോഹന്നാസ്ബർഗിൽ വെച്ചായിരുന്നു 87 വയസുള്ള കത്രാദയുടെ അന്ത്യം. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഇൗമാസം ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകനായി 1929 ആഗസ്റ്റ് 21നായിരുന്നു ജനനം.  à´µàµ¼à´£à´µà´¿à´šàµ‡à´¨à´¤àµà´¤à´¿à´¨àµ†à´¤à´¿à´°àµ† 17 ാം വയസ്സുമുതൽ പോരാട്ടത്തിനിറങ്ങി.  1964ൽ പ്രമാദമായ റിവോനിയ വിചാരണയിൽ നെൽസൺ മണ്ടേലക്കൊപ്പം ഇേദ്ദഹത്തെയും ജയിലിൽ അടച്ചു. നീണ്ട 26 വർഷങ്ങൾക്കുശേഷമാണ് മോചിതനായത്. ഇതിൽ 18 വർഷത്തോളം റോബൻ ദ്വീപിലെ ജയിലിൽ ആയിരുന്നു തടവ്. à´¦à´•àµà´·à´¿à´£à´¾à´«àµà´°à´¿à´•àµà´•à´¯à´¿àµ½ വർണ വിവേചന യുഗം അവസാനിച്ചതോടെ 1994ലും 1999ലും മണ്ടേലയുടെ പ്രസിഡൻറ് കാലയളവിൽ പാർലമെൻററി കൗൺസിലർ  à´†à´¯à´¿ സേവനമനുഷ്ഠിച്ചു. ‘അങ്കിൾ കാത്തി’ എന്നായിരുന്നു അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ ദക്ഷിണാഫ്രിക്കക്കാർ വിളിച്ചിരുന്നത്. മണ്ടേല അന്തരിച്ചപ്പോൾ നടത്തിയ വികാര നിർഭരമായ പ്രസംഗത്തിൽ തനിക്ക് സഹോദരനെ നഷ്ടമായെന്ന്  à´•à´¤àµà´°à´¾à´¦ പറഞ്ഞു. അവസാനം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.

Related News