Loading ...

Home USA

അമേരിക്കയില്‍ അഞ്ച് ലക്ഷം പിന്നിട്ട് കൊവിഡ് മരണം; വൈറ്റ് ഹൗസിലെ പതാക താഴ്ത്തി

വാഷിംഗ്ടണ്‍: അമേരിക്ക കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടവരെ അനുസ്മരിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായാണ് മഹാമാരിയെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെഴുകിതിരികള്‍ കത്തിച്ച്‌ മരണപ്പെട്ടവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിച്ചു. ബൈഡനും ഭാര്യക്കും പുറമേ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഭര്‍ത്താവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കുടുംബങ്ങളും ചടങ്ങിലെത്തി. 'ഒരു രാജ്യമെന്ന നിലയില്‍ ഇത്തരം ക്രൂരമായ വിധിയുടെ വിളയാട്ടവുമായി പൊരുത്തപ്പെടാനാകുന്നില്ല. നാം ദു:ഖത്തെ കടിച്ചമര്‍ത്തിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കൊറോണയില്‍ നമ്മെ വിട്ടുപിരിഞ്ഞവരെ ഇന്ന് നാം ഓര്‍ക്കുക. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം.'ബൈഡന്‍ അനുസ്മരണ സന്ദേശമായി പറഞ്ഞു. 1972ല്‍ കാറപകടത്തില്‍ തന്റെ കുടുംബം മരണപ്പെട്ടതും ഓര്‍മ്മിച്ചുകൊണ്ടാണ് ബൈഡന്‍ ജനങ്ങളെ ആശ്വസിപ്പിച്ചത്. ആകെ അഞ്ചു ലക്ഷം പേരാണ് കൊറോണ വൈറസ് ബാധയില്‍ അമേരിക്കയില്‍ മാത്രം മരണപ്പെട്ടത്. ലോകത്തെ ഏറ്റവുമധികം പേര്‍ മരിച്ചത് അമേരിക്കയിലാണ്. ആകെ 2കോടി 81 ലക്ഷം പേരെയാണ് അമേരിക്കയില്‍ കൊറോണ ബാധിച്ചത്. ഇതും നിലവിലെ ഏറ്റവും വലിയ രോഗബാധാ നിരക്കാണ്.

Related News