Loading ...

Home USA

വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ന്‍റ​റി​ന് പ്ര​ഖ്യാ​പ​ന​മാ​യി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ല്‍ എ​ട്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ പ്ര​മു​ഖ നാ​ലു മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്നു ഫൈ​വ്സ്റ്റാ​ര്‍ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ന​ട​ത്താം.

വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് ഏ​രി​യ, ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ള്‍​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യു​ള്ള ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ വി​വാ​ഹം, മ​റ്റ് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ള്‍​ക്കെ​ല്ലാം ഉ​ത​കു​ന്ന സം​വി​ധാ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ദ്ധ​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍ ഡോ.​ബാ​ബു സ്റ്റീ​ഫ​ന്‍ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗൈ​ഡ​ന്‍​സ് ന​ല്‍​കാ​ന്‍ ഇ​ന്ത്യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ സെ​ന്‍റ​റു​ക​ള​ട​ക്കം ക​മ്മ്യൂ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ഐ​എ​പി​സി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​യി ര​ണ്ടു​വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ​വ്യ​വ​സാ​യി​യും മാ​ധ്യ​മ​സം​രം​ഭ​ക​നു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി​ക്കു​വേ​ണ്ടി വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ര്‍​ക്കു​വേ​ണ്ടി ര​ണ്ടു പ​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ആ​രം​ഭി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക​നാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ ഡി​സി ഹെ​ല്‍​ത്ത്കെ​യ​ര്‍ ഐ​എ​ന്‍​സി​യു​ടെ സി​ഇ​ഒ​യും എ​സ്.​എം റി​യാ​ലി​റ്റി എ​ല്‍​എ​ല്‍​സി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ണ്.

Related News