Loading ...

Home USA

അജ്ഞാത സംഘത്തിന്റെ ആക്രമണ മുന്നറിയിപ്പ്: യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷ ശക്തമാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ സുരക്ഷ ശക്തമാക്കി. അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ജനുവരിയിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ശേഷം കനത്ത സുരക്ഷയിലാണ് ക്യാപിറ്റോള്‍ മന്ദിരം. മാര്‍ച്ച്‌ നാലിന് ക്യാപിറ്റോള്‍ കയ്യേറുമെന്ന് സൂചനകള്‍ ചില അജ്ഞാത ഗ്രൂപ്പുകള്‍ നല്‍കിയിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അധിക സൈന്യത്തേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ റൈഫിളുകളും വിന്യസിച്ചു. അക്രമസാദ്ധ്യത കണക്കിലെടുത്ത് യുഎസ് പ്രതിനിധി സഭ സെഷനില്‍ പങ്കെടുക്കില്ല. പൊതു സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് പോലീസ് മേധാവി അറിയിച്ചു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്കെത്തി ആക്രമണം അഴിച്ചുവിട്ടത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പ്രതിഷേധത്തിനിടെ അഞ്ച് പേര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ക്യാപിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

Related News