Loading ...

Home USA

1.9 ട്രില്യണ്‍ സ്റ്റിമുലസ് പാക്കേജ് ബില്‍ പാസായി; ചരിത്ര വിജയമെന്ന് ബൈഡന്‍

ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് തൊഴിലില്ലായ്മാ വേതനം കിട്ടുന്നവര്‍ക്ക് ആഴ്ചയില്‍ 400-നു പകരം 300 ഡോളരെ ഫെഡറല്‍ സഹായം ലഭികണമെന്നാണ്. മിനിമം വേതനം 15 ഡോളര്‍ വേണമെന്ന ആവശ്യം അംഗീകരീ ച്ചി ട്ടില്ല.1400 ഡോളര്‍ സ്റ്റിമുലസ് ചെക്ക് അര്‍ഹരായവര്‍ക്ക് നല്‍കുക എന്നതാണ് ഏറ്റവും അടിയന്തിരമായി നടപ്പിലാക്കേണ്ടത്. 2019 ലെ വ്യക്തിഗത ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍‌ 75000 ഡോളര്‍ വരെ വാര്‍ഷീക വരുമാനമുള്ളവര്‍ക്ക് പൂര്‍ണമായും, 80000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് ഭാഗികമായി തുക ലഭിക്കും. ദമ്ബതികള്‍ ഒരുമിച്ചു ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ‌150,000 വരെ വരുമാനമുള്ളവക്ക് 1400 ഡോളര്‍ പൂര്‍ണമായും 160,000 വരെയുള്ളവര്‍ക് ഭാഗികമായി ലഭിക്കും. 160000 മുകളില്‍ വാര്‍ഷീക വരുമാനം ഉള്ളവര്‍ക്ക് ഒരു പെനിപോലും ലഭിക്കുകയില്ല. മാര്‍ച്ച്‌ മാസം പകുതിയുടെ ചെക്കുകള്‍ ലഭിച്ചു തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

Related News