Loading ...

Home Australia/NZ

'ആര്‍.എസ്​.എസിനും, വി.എച്ച്‌​.പിക്കും നിരോധനം ആവശ്യപ്പെട്ട്​ ആസ്​ട്രേലിയന്‍ സെനറ്റര്‍

കാന്‍ബെറ: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്​ട്രീയ സ്വയംസേവക സംഘത്തെയും വിശ്വഹിന്ദു പരിഷത്തിനെയും ആസ്​ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്​. ന്യൂ സൗത്ത്​ വെയില്‍സ്​ സെനറ്റര്‍ ഡേവിഡ്​ ഷോബ്രിഡ്​ജ്​ ആണ്​ നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്​.തീവ്ര ഹിന്ദുത്വ വാദികള്‍ ആസ്​ട്രേലിയയില്‍ സിഖ്​ സമൂഹത്തിനെതിരെ നടത്തുന്ന ആ​ക്രമങ്ങള്‍ സ്​റ്റേറ്റ്​ അസംബ്ലിയില്‍ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇൗ ഹിന്ദുത്വ നവ നാസികള്‍ സര്‍ക്കാറി​െന്‍റ കണ്ണില്‍പെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ്​ ചെയ്യാന്‍ ഉദ്ദേശ്യമെന്നും ഡേവിഡ്​ അസംബ്ലിയില്‍ ചോദിച്ചു. അടുത്തിടെതന്നെ രാജ്യത്തെ സിഖുകാ​ര്‍ക്കെതിരെ തീവ്ര ഹിന്ദുക്കളുടെ നിരവധി അ​​ക്രമങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ നാഗ്​പുരിലെ ആര്‍.എസ്​.എസ്​ ആസ്ഥാനം സന്ദര്‍ശിച്ച ആസ്​ട്രേലിയന്‍ ഹൈകമീഷണര്‍ രാജ്യത്തിന്​ നാണക്കേടാണെന്ന്​ മുന്‍ ആസ്​ട്രേലിയന്‍ സെനറ്റര്‍ ലീ റിയന്നന്‍ പ്രതികരിച്ചിരുന്നു. നവംബര്‍ 15നാണ്​ ആസ്​ട്രേലിയന്‍ ഹൈകമീഷണണര്‍ ബാരി ഓ ഫെറല്‍ ആര്‍.എസ്​.എസ്​ തലവന്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത്​.
''ആര്‍.എസ്​.എസ്​ ഹിറ്റ്​ലറില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്​ വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്​''- 2011 മുതല്‍ 2018 വരെ ന്യൂ സൗത്ത്​ വെയില്‍സിനെ പ്രതിനിധീകരിച്ച സെനറ്റര്‍ റിയന്നോന്‍ പറഞ്ഞു.

Related News