Loading ...

Home Africa

നൈജീരിയയില്‍ തോക്കുധാരികള്‍ 30 കോളജ്​ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

ക​ടു​ന (നൈ​ജീ​രി​യ): വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ നൈ​ജീ​രി​യ​യി​ലെ ക​ടു​ന ന​ഗ​ര​ത്തി​ല്‍​നി​ന്ന്​ 30 കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി​ക​​ളെ തോ​ക്കു​ധാ​രികള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സൈ​നി​ക അ​ക്കാ​ദ​മി​ക്ക്​ സ​മീ​പ​മു​ള്ള ഫോ​റ​സ്​​ട്രി കോ​ള​ജി​ല്‍​നി​ന്നാ​ണ്​ ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്​ മു​ഴു​വ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​ന്ന്​ സ​ഹ​പാ​ഠി​ക​ള്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ ഇ​ത്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.രാ​ത്രി 11.30 ഒാ​ടെ വെ​ടി​യൊ​ച്ച​ക​ള്‍ കേ​ട്ട​താ​യും സൈ​നി​ക പ​രി​ശീ​ല​നം ആ​യി​രി​ക്കു​മെ​ന്ന്​ ക​രു​തി കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നും കോ​ള​ജി​െന്‍റ സ​മീ​പ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​റി​യി​ച്ചു. പു​ല​ര്‍​ച്ചെ 5.30ന്​ ​നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ധ്യാ​പ​ക​രും മ​റ്റ്​ കു​ട്ടി​ക​ളും വി​വ​രം പ​റ​യു​ന്ന​ത്. സ്​​കൂ​ളു​ക​ളി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​നി​ക​​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്​ പ​തി​വാ​ണെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഉ​ന്ന​ത ക​ലാ​ല​യ​ത്തി​ല്‍​നി​ന്നും ഇ​ത്ര​യേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​ക്കു​ന്ന​തും രാ​ജ്യ​ത്ത്​ പ​തി​വാ​ണ്. അ​ടു​ത്തി​ടെ​യാ​ണ്​ സാ​യു​ധ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ 273 പെ​ണ്‍​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ച​ത്.

Related News