Loading ...

Home USA

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി റഷ്യ ഇടപ്പെട്ടതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോസ്കോ ഇടപ്പെടലില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെതിരെ ജോ ബൈഡന്‍. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ട്രംപിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുടിന്‍ തന്നെ മേല്‍നോട്ടം വഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുടിന്‍ വില കൊടുക്കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു.നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ബൈഡനെതിരായ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ മോസ്കോ യുഎസ് മാധ്യമ സ്ഥാപനങ്ങള്‍ക്കും യുഎസ് ഉദ്യോഗസ്ഥര്‍ക്കും മുന്‍ പ്രസിഡന്റ് ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണകൂടത്തോടും അടുപ്പമുള്ള പ്രമുഖ യുഎസ് വ്യക്തികള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതായി പറയുന്നു. ബൈഡനെതിരെ തുരങ്കം വയ്ക്കാനും ട്രംപിനെ ഉയര്‍ത്താനുമുള്ള പ്രചാരണങ്ങള്‍ക്ക് പുടിന് അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 ലെ തിരഞ്ഞെടുപ്പില്‍ ഹാക്കിംഗ്, സ്വാധീന പ്രചാരണത്തിലൂടെ റഷ്യന്‍ ഏജന്റുമാര്‍ ഇടപെടാന്‍ ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം മോസ്കോയുടെ ഇടപെടലിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. " ഞങ്ങള്‍ സംസാരിച്ചിരുന്നു. എനിക്ക് അടുത്തറിയാവുന്ന ആളാണ് പുടിന്‍. ഇത് സംഭവിച്ചുവെന്ന് തെളിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ തയ്യാറായിക്കൊള്ളു." ബൈഡന്‍ പറഞ്ഞു. റഷ്യയ്ക്കെതിരെ ജോ ബൈഡന്‍ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നറുക്കുവീഴും മുന്‍പുതന്നെ ജോ ബൈഡനെതിരെ തെറ്റായ വിവരങ്ങള്‍ പറഞ്ഞു പരത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ട്രംപിന്റെ പ്രചാരണസംഘം ഉദ്യോഗസ്ഥരെ റഷ്യന്‍ സര്‍ക്കാര്‍ സ്വാധീനിച്ചെന്നാണു റിപ്പോര്‍ട്ട്.


Related News