Loading ...

Home USA

കാ​ന​ഡ, മെ​ക്സി​ക്കോ യാ​ത്രാ നി​യ​ന്ത്ര​ണം ഏ​പ്രി​ല്‍ 21 വ​രെ നീ​ട്ടി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​ന​ഡ, മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ലൂ​ടെ​യു​ള്ള യാ​ത്രാ നി​യ​ന്ത്ര​ണം ഏ​പ്രി​ല്‍ 21 വ​രെ നീ​ട്ടി​യ​താ​യി യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റ് വ്യാ​ഴാ​ഴ്ച പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ ഇ​തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ന്നും ഒ​ഴി​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണു ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം യാ​ത്രാ നി​യ​ന്ത്ര​ണം നീ​ട്ടി ഉ​ത്ത​ര​വി​ടു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൂ​ന്നു രാ​ജ്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്താ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നു യു​എ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. ക​നേ​ഡി​യ​ന്‍ പ​ബ്ലി​ക്ക് സേ​ഫ്റ്റി മി​നി​സ്റ്റ​ര്‍ ട്വി​റ്റ​ര്‍ സ​ന്ദേ​ശ​ത്തി​ലൂ​ടെ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത് ശ​രി​വ​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 26ന് ​ബൈ​ഡ​ന്‍ എ​ല്ലാ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കും കോ​വി​ഡ് ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്‍​പു മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധി​ച്ച നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ബോ​ര്‍​ഡിം​ഗി​നു മു​ന്‍​പു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ കാ​ണി​ച്ചി​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​ന്നും നി​ല​വി​ലു​ണ്ട്.

കാ​ന​ഡ അ​തി​ര്‍​ത്തി​യി​ല്‍ യു​എ​സ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കു സ്വ​ന്ത​മാ​യി വ്യാ​പാ​ര​ങ്ങ​ളും ഭൂ​മി​യും ഉ​ള്ള​തു സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് ഈ ​യാ​ത്രാ നി​രോ​ധ​നം ത​ട​സ​മാ​കു​മെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​നി​യ​മം നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ മെ​ക്സി​ക്കോ​യി​ല്‍ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ര്‍​ഥി​ക​ള്‍ അ​തി​ര്‍​ത്തി ക​ട​ന്നു അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​തു ത​ട​യാ​നാ​കു​മെ​ന്നാ​ണു ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം വി​ല​യി​രു​ത്തു​ന്ന​ത്. ബൈ​ഡ​ന്‍റെ കു​ടി​യേ​റ്റ നി​യ​മം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​ണെ​ന്നു ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നു.

Related News