Loading ...

Home USA

അമേരിക്കയുടെ കുടിയേറ്റ വിഷയങ്ങള്‍ ഇനി കമലാ ഹാരിസിന്റെ കയ്യില്‍ ; നിര്‍ദ്ദേശം നല്‍കി ജോ ബൈഡന്‍

വാഷിംഗ്ടണ്‍:അമേരിക്കയുടെ അതിര്‍ത്തിമേഖലകളിലെ അഭയാര്‍ത്ഥികളുടേയും കുടിയേറ്റ ങ്ങളുടേയും വിഷയങ്ങള്‍ ഇനി് വൈസ് പ്രസിഡന്റ് കൈകാര്യം ചെയ്യും. പ്രസിഡന്റ് ജോ ബൈഡനാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വൈറ്റ്ഹൗസ് മൈഗ്രേഷന്‍ വിഭാഗം ചുമതല ഏല്‍പ്പിച്ചത്. അമേരിക്കയ്ക്ക് മാത്രം പരിഹരിക്കാവുന്ന വിഷയമല്ല കുടിയേറ്റങ്ങളുടേതും അഭയാ ര്‍ത്ഥികളുടേതുമെന്ന് ബൈഡന്‍ വ്യക്തമാക്കി. മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളൊന്നായി എടുക്കേണ്ട തീരുമാനങ്ങള്‍ നിരവധിയാണ്. പലരാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു. രാഷ്ട്രീയ നേതാ ക്കളുടെ തെറ്റായ നയങ്ങള്‍ ഇതിന് ഒരളവുവരെ കാരണമാണെന്നും ബൈഡന്‍ പറഞ്ഞു. യോഗത്തില്‍ കമലാ ഹാരിസിനൊപ്പം മനുഷ്യാവകാശ വിഭാഗം സെക്രട്ടറി സേവ്യര്‍ ബെക്കേറ, ഹോംലാന്റ് സെക്യൂരിറ്റി സെക്‌ട്രട്ടറി അലെജാന്‍ഡ്ര മയോര്‍ക്കാസ് എന്നിവരും പങ്കെടുത്തു. തന്റെ വൈസ് പ്രസിഡന്റ് കാലയളവില്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ വിഷയവും ആഗോള സാമ്ബത്തിക തകര്‍ച്ചാ വിഷയവും ഏല്‍പ്പിച്ചത് യോഗത്തില്‍ വിശദീകരിച്ചു. തനിക്കൊപ്പമുള്ള ഭരണകര്‍ത്താക്കള്‍ ആഗോള തലത്തിലെ വിഷയങ്ങള്‍ സ്വയം ഏറ്റെടുത്ത് മികവ് തെളിയിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

Related News