Loading ...

Home USA

അമേരിക്കന്‍ പൊലീസിനെതിരെ പ്രതിഷേധം

അമേരിക്ക: യുഎസ് പൊലീസ് ഇരുപതുകാരനായ ആഫ്രിക്കന്‍ വംശജനെ കൊലപ്പെടുത്തി. ഡൗണ്‍ടി റൈറ്റിനെയാണ് ബ്രൂക്‌ലിന്‍ സെന്റര്‍ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് ബ്രൂക്ലിന്‍ സെന്ററിലെ പൊലീസ് സ്റ്റേഷനില്‍ ആളുകള്‍ പ്രതിഷേധവുമായി തടിച്ചു കൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതേസമയം, ഗതാഗതനിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ പിടികൂടിയതെന്നും ഇയാള്‍ക്കെതിരെ മറ്റൊരു കേസില്‍ വാറന്റ് ഉണ്ടെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് വാദം. എന്നാല്‍ യുവാവ് തിരിച്ച്‌ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് പൊലീസ് പറഞ്ഞു. യുവാവിനോടൊപ്പം കാറിലുണ്ടായിരുന്ന പെണ്‍കുട്ടിക്കും ചെറിയ പരുക്കുക്കേറ്റിരുന്നു . അതേസമയം, യുവാവ് മരിക്കുന്നതിന് തൊട്ടുമുന്‍പ് അമ്മയെ വിളിച്ചിരുന്നതായും മകനു നേരെ പൊലീസ് ആക്രോശിക്കുന്നത് കേട്ടുവെന്നും പോലീസ് ഫോണ്‍ പിടിച്ചുമാറ്റുകയായിരുന്നുവെന്നും യുവാവിന്റെ അമ്മ പറഞ്ഞു. ഇതേതുടര്‍ന്ന് കുറച്ച്‌ സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ മകന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്താണ് ഫോണ്‍ എടുത്തതെന്നും അവിടെ നടന്ന സംഭവങ്ങള്‍ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. യുവാവിന് ലഭിക്കണമെന്ന ആവശ്യവുമായി ബ്രൂക്‌ലിന്‍ സെന്ററില്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. സംഭവത്തെത്തുടര്‍ന്ന് ദുഖം രേഖപ്പെടുത്തിയ ബ്രൂക്‌ലിന്‍ സിറ്റി മേയര്‍ മൈക് എലിയറ്റ് സമാധനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

Related News