Loading ...

Home USA

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; രാജ്യത്തെ ഉള്‍പ്പെടുത്തിയത് ലെവല്‍-4 പട്ടികയില്‍

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാന്‍ സാധിക്കാത്തതാണെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെല്‍ത്ത് ഏജന്‍സി യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റേതാണ് (സി.ഡി.സി) നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകള്‍ കഴുകണം, ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമാകരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും യാത്രക്കാര്‍ക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ ലെവല്‍-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഞായറാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ ലോക്ഡൗണും കര്‍ഫ്യൂവും അടക്കമുള്ള നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടെ രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ക്കും ഒാക്സിജനും അവശ്യ മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Related News