Loading ...

Home Australia/NZ

യു എസ് സൈന്യവുമായി സംഘടിച്ച്‌ രാജ്യത്തെ സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങി ആസ്‌ട്രേലിയ

യു എസ് സൈന്യവുമായി സംഘടിച്ച്‌ രാജ്യത്തെ സൈനിക താവളങ്ങള്‍ നവീകരിക്കാനൊരുങ്ങുകയാണ് ആസ്‌ട്രേലിയ എന്ന് പ്രധാനമന്ത്രി സ്കോട് മോറിസണ്‍ അറിയിച്ചു. ഇതിനായി 0.5 ബില്യണ്‍ യു എസ് ഡോളര്‍ വിലമതിക്കുന്ന പദ്ധതികളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അടുത്ത അഞ്ചു വര്‍ഷത്തില്‍ വടക്കന്‍ ആസ്ട്രേലിയയിലെ നാല് സൈനിക താവളങ്ങളാണ് നവീകരിക്കാനുദ്ദേശിച്ചിരിയ്ക്കുന്നത്. പസിഫിക്കില്‍ "യുദ്ധകാഹളം മുഴങ്ങുന്നു" എന്ന മുന്നറിയിപ്പോടെ ചൈനയും തായ്‌വാനും തമ്മില്‍ ഒരേറ്റുമുട്ടലുണ്ടാവാനുള്ള സാധ്യതയുടെ സൂചന കാണുന്നുണ്ടെന്നും പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടണ്‍ അറിയിച്ചു. തായ്‌വാനും ചൈനയും തമ്മില്‍ ലയിക്കുകയെന്ന ഉദ്ദേശത്തോടെ യുദ്ധം ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് ഈയിടയ്ക് ചൈനീസ് ഭരണകൂടം നടത്തുന്നത്. ചൈനയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് രാജ്യത്തെ പ്രതിരോധശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആസ്ട്രേലിയന്‍ ഭരണകൂടം.

Related News