Loading ...

Home health

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാം

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാന്‍ അനുമതി.കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ നേരത്തെയുള്ള ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാന്‍ പറ്റിയിരുന്നുള്ളു. മേയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്
വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.


ജീവനുള്ള വൈറസിനെ ഉപയോ​ഗിച്ചുള്ള വാക്സിന്‍ അല്ലാത്തതിനാല്‍ നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് വിദഗ്‌ധ സമിതി പറയുന്നത്. à´‡à´¤àµ‹à´Ÿàµ† വാക്സിന്റെ ഓരോ ഡോസ് സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.


Related News