Loading ...

Home Africa

ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനീക താവളങ്ങൾ സ്ഥാപിച്ച് ചൈന

ചൈനീസ് ഭരണകൂടം വളരെ പതുക്കെ അതിന്റെ സാമ്രാജ്യം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. സൈനികത്താവളങ്ങള്‍ സജ്ജീകരിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പദ്ധതിയിട്ടും ആഫ്രിക്കയിലെ പതിനൊന്നോളം രാജ്യങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. യു എസിന് 29 ഓളം സൈനികത്താവളങ്ങളാണ് ആഫ്രിക്കയിലുടനീളമുള്ളത്. ആഫ്രിക്കയിലെ തന്ത്രപ്രധാനമായ രാജ്യമായ ഡിജിബൗട്ടിയില്‍ അമേരിക്കക്കും ചൈനക്കും വെറും 12 കിലോമീറ്റര്‍ ദൂരത്തിലാണ് സൈനികത്താവളമുള്ളത്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് അന്തര്‍വാഹിനികളെയും യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന കപ്പലുകളെയും നങ്കൂരമിടാന്‍തക്കവണ്ണമുള്ള നാവിക സേന തുറമുഖങ്ങള്‍ തുറക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് യു എസ് ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍ഡ്‌ അറിയിച്ചിരുന്നു. à´‡à´¤àµ സാക്ഷാത്കരിക്കുകയാണെങ്കില്‍ അറ്റലാന്റിക് സമുദ്രത്തിലും പസഫിക് സമുദ്രത്തിലും ചൈനക്ക് യുദ്ധക്കപ്പലുകള്‍ നങ്കൂരമിടാനുള്ള താവളം സജ്ജമാകും. യു എസുമായുള്ള യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ചൈനയുടെ സൈനീക ജനറല്‍ സൂ ക്വിലിയാങ് ഈയിടെ പ്രസ്താവിച്ചിരുന്നു. ലോകത്തിലെ വന്‍ സൈനിക ശക്തികള്‍ തമ്മില്‍
ഇത്തരത്തില്‍ ഒരു യുദ്ധം നടക്കുകയാണെങ്കില്‍ അതിനു പോര്‍ക്കളമാവുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related News