Loading ...

Home USA

കൊറിയകള്‍ തമ്മിലുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ഇരുകൊറിയകളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് അമേരിക്കയുടെ ഉറപ്പ്. അതിര്‍ത്തി, പ്രതിരോധ വിഷയങ്ങളില്‍ ഇരു സഹോദരരാജ്യങ്ങളും നിരന്തരം സംഘര്‍ഷത്തിലാണ്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയിലാണ് ജോ ബൈഡന്‍ ആശ്വാസം പകര്‍ന്നത്.'അമേരിക്കയുടെ നയതന്ത്രബന്ധം ഇരുരാജ്യങ്ങളുമായി നല്ല നിലയിലാണ്. വടക്കന്‍ കൊറിയ കാലങ്ങളായി എടുക്കുന്ന പ്രതിരോധ നയത്തില്‍ ഒരു പുനര്‍ചിന്ത ആവശ്യമുണ്ട്. എന്നാല്‍ ഇരുകൊറിയകള്‍ക്കുമിടയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ നയതന്ത്രപരമായിതന്നെ ഇടപെടുമെന്നാണ് തീരുമാനം. à´®àµ‡à´–ലയില്‍ ആണവ നിര്‍വ്യാപനം എന്ന ആത്യന്തിക ലക്ഷ്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.' സംയുക്ത പ്രസ്താവനയിലൂടെ ജോ ബൈഡന്‍ വ്യക്തമാക്കി.ഇരുരാജ്യങ്ങളും ആണവ വിഷയത്തില്‍ രണ്ടു തട്ടിലാണ്. തെക്കന്‍കൊറിയയുടെ പ്രതിരോധ നയത്തെ വടക്കന്‍ കൊറിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. നയതന്ത്രപരമായ ചര്‍ച്ചകള്‍വഴി പ്രശ്നപരിഹാരം ഇതുവരെ സാദ്ധ്യമായിട്ടുമില്ല. à´ˆ ആശങ്ക പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന ഇടപെടലില്‍ പൂര്‍ണ്ണമായും വിശ്വാസമുണ്ടെന്ന് മറുപടിയായി മൂന്‍ പറഞ്ഞു.ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വടക്കന്‍ കൊറിയയിലേക്ക് അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി അംബാസഡര്‍ സുംഗ് കിമ്മിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയുടെ നയത്തെ തള്ളിയതിന്‍റെ പേരില്‍ 2019 ല്‍ വടക്കന്‍ കൊറിയയയുമായുള്ള ഹാനോയിയിലെ ചര്‍ച്ച ഉപേക്ഷിക്കപ്പെട്ടിരുന്നു. ആണവനിര്‍വ്യാപനത്തില്‍ അമേരിക്കയ്ക്ക് നല്‍കിയ ഉറപ്പ് വടക്കന്‍ കൊറിയന്‍ ഭരണാധികാരി à´•à´¿à´‚ ജോംഗ് ഉന്‍ പാലിക്കാതിരുന്നതാണ് യോംഗ്യാംഗ്-വാഷിംഗ്ടണ്‍ ബന്ധം തുടരാതിരിക്കാന്‍ കാരണമായത്.

Related News