Loading ...

Home health

അന്ധത അകറ്റാന്‍ 'ജീന്‍ തെറാപ്പി' ; പരീക്ഷണം വിജയിച്ചെന്ന് റിപ്പോര്‍ട്ട്

അന്ധതയ്ക്ക് പരിഹാരം കണ്ടെത്താന്‍ ‘ജീന്‍ തെറാപ്പി’യിലൂടെ ഏറെകാലമായി നടത്തി വന്ന പരീക്ഷണം വിജയിച്ചതായി റിപ്പോര്‍ട്ട്. റെറ്റിനൈറ്റിസ് പിഗ്മെന്റോസ(Retinitis Pigmentosa) മൂലം കാഴ്ച നഷ്ടപ്പെട്ട രോഗിയ്ക്ക് ഒപ്‌റ്റോജെനിറ്റിക് തെറാപ്പിയിലൂടെ ഭാഗികമായി കാഴ്ചശക്തി തിരികെ ലഭിച്ചതായി നേച്ചര്‍ മെഡിസിനില്‍(Nature Medicine) പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .കണ്ണടയുടെ സഹായത്തോടെ രോഗിക്ക് വസ്തുക്കള്‍ തിരിച്ചറിയാനും സ്പര്‍ശിക്കാനും സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു .
ജനിതക വ്യതിയാനത്തിലൂടെ നാഡീകോശങ്ങളില്‍ പ്രകാശത്തിന്‍റെ à´šà´¿à´² തരംഗദൈര്‍ഘ്യങ്ങള്‍ക്കനുസൃതമായുള്ള പ്രതികരണം സാധ്യമാക്കുകയാണ് ഒപ്‌റ്റോജെനിറ്റിക്‌സ് വിദ്യയിലൂടെ (Optogenetics) ലക്ഷ്യമിടുന്നത്. à´ªàµà´°à´•à´¾à´¶à´¤àµà´¤àµ† തിരിച്ചറിയുന്ന ഫോട്ടോറിസെപ്‌റ്റേഴ്‌സിന്റെ(photoreceptors)അഭാവമുണ്ടാകുന്നതോടെ പൂര്‍ണമായും അന്ധത ബാധിക്കുന്നവരില്‍ നാഡീകോശങ്ങളില്‍ സംവേദനം സൃഷ്ടിക്കുകയാണ് ജീന്‍ തെറാപ്പിയിലൂടെ ചെയ്യുന്നത്.
രോഗിയില്‍ സംവേദനത്തെ സഹായിക്കുന്ന വൈറസിനെ ശരീരത്തിലേക്ക് കടത്തി വിട്ടും പ്രകാശത്തിന്റെ സഹായത്താല്‍ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രത്യേകതരം കണ്ണട ഉപയോഗിച്ചുമുള്ള സംയുക്തമായ സമീപനമാണ് ഈ ചികിത്സാരീതിയിലുള്ളത്.മൃഗങ്ങളില്‍ ഒപ്‌റ്റോജെനിറ്റിക്‌സ് പരീക്ഷണം നടത്തി വിജയിച്ച ശേഷമാണ് മനുഷ്യരിലെ പരീക്ഷണത്തിന് ശാസ്ത്രജ്ഞര്‍ മുതിര്‍ന്നത് . ചുവപ്പു കലര്‍ന്ന മഞ്ഞ വെളിച്ചത്തോട്(amber light) പ്രതികരിക്കുന്നതും നേത്രങ്ങള്‍ക്ക് യോജിച്ചതുമായി ഒരു മാംസ്യത്തെ(പ്രോട്ടീന്‍)വൈറസിന്റെ സഹായത്തോടെ നാഡീകേന്ദ്രങ്ങളിലെ കോശങ്ങളിലേക്ക്(ganglion cells)കടത്തി വിട്ടു. ഈ കോശങ്ങള്‍ക്ക് അംബര്‍ ലൈറ്റിനെ തിരിച്ചറിയാനുള്ള സൂചന ലഭിക്കാനുള്ള പ്രത്യേക ഉപകരണവും ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു . സെക്കന്‍ഡില്‍ ആയിരക്കണക്കിന് മടങ്ങ് വേഗത്തില്‍ കാഴ്ചയെ നിരൂപിക്കാനും കണ്ണിലേക്ക് പ്രകാശത്തിന്റെ രശ്മികള്‍ എത്തിച്ച്‌ തലച്ചോറില്‍ വസ്തുവിന്റെ പ്രതിബിംബം സൃഷ്ടിക്കാനും ഒപ്‌റ്റോജെനിറ്റിക്‌സിലുപയോഗിക്കുന്ന കണ്ണട സഹായിക്കും. ഒപ്‌റ്റോജെനിറ്റിക്‌സില്‍ നാഡീകോശങ്ങളുടെ ഉത്തേജനത്തിനായി ഉപയോഗിക്കുന്ന മാംസ്യം ആല്‍ഗയില്‍ നിന്നും മറ്റു സൂക്ഷ്മജീവികളില്‍ നിന്നുമാണ് ഗവേഷകര്‍ നിര്‍മിക്കുന്നത്.എന്നാല്‍ 2015 ലും സമാനമായ മറ്റൊരു പരീക്ഷണം ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു. പാരമ്ബര്യമായ രീതിയില്‍ നേത്രരോഗങ്ങള്‍ മൂലം കാഴ്ച നഷ്ടപ്പെടുന്നവര്‍ക്ക് അത് തിരികെ ലഭിക്കാനുള്ള പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണം വിജയമെന്നാണ് റിപ്പോര്‍ട്ട്. 2000ന്‍റെ തുടക്കത്തില്‍ സമാന രീതിയില്‍ മാംസ്യത്തിന്റെ സഹായത്തോടെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്ന പരീക്ഷണം എലികളില്‍ നടത്തിയിരുന്നു.

Related News