Loading ...

Home USA

അമേരിക്കന്‍ മുന്‍ മത സ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന; പ്രതിഷേധം അറിയിച്ച്‌ ബ്ലിങ്കന്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ മതസ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന. ചൈനയില്‍ നിലനില്‍ക്കുന്ന കടുത്ത മതപരമായ നിയന്ത്രണങ്ങളെ അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വാദിച്ചതിന് പിന്നാലെയാണ് മത സ്വാതന്ത്ര്യ ലംഘനങ്ങളന്വേഷിക്കാന്‍ മുന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് ചൈന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ചൈനയുടെ തീരുമാനത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിമര്‍ശിച്ചു. ജോണി മൂര്‍ എന്ന ഉദ്യോഗസ്ഥനേയും കുടുംബത്തേയുമാണ് ചൈന വിലക്കിയത്. വ്യക്തിപരമായ യാത്രകളാണ് മൂര്‍ നടത്താനിരുന്നത്.അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷന്‍ മുന്‍ ഉദ്യോഗസ്ഥനെതിരെ ചൈന എടുത്തിരിക്കുന്നത് യാതൊരു നീതീകരണവുമില്ലാത്ത നടപടിയാണെന്ന് ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. à´šàµˆà´¨ അമേരിക്കയുടെ ഉദ്യോഗസ്ഥനെക്കൂടാതെ ക്യാനഡ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും വിലക്കിയിരിക്കുകയാണ്. ചൈനയുടെ ഉദ്യോഗസ്ഥര്‍ക്ക് à´ˆ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികാര നടപടിയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. ചൈനയുടെ നടപടികള്‍ സിന്‍ജിയാംഗ് മേഖലയില്‍ നടക്കുന്ന മതപരവും വംശീയവുമായ അടിച്ചമര്‍ത്തലുകളെ ശരിവയ്ക്കുന്നതാണെന്നും ബ്ലിങ്കന്‍ ആരോപിച്ചു.അമേരിക്ക എന്നും മനുഷ്യാവകാശങ്ങള്‍ക്കായി മുന്‍പന്തിയിലുണ്ടാകും. ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളും അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളെ അധികരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

Related News