Loading ...

Home health

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട പാനീയങ്ങള്‍

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തിലെ മലിനവസ്തുക്കളെ അരിച്ചു മാറ്റുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അവ ചെയ്യുന്നു.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ പല ഗുരുതര രോഗങ്ങളും വരാം. മറ്റ് രോഗങ്ങളും ഉദാഹരണമായി ടൈപ്പ് 2 പ്രമേഹം, ഹൃദയത്തിന്റെ അനാരോഗ്യം ഇവയെല്ലാം വൃക്കയെ ബാധിക്കും. അതുകൊണ്ട് വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഭക്ഷണം അതില്‍ പ്രധാന പങ്കു വഹിക്കുന്നു.

ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്ന 3 പാനീയങ്ങളെ പരിചയപ്പെടാം.

ബീറ്റ്റൂട്ട് ജ്യൂസ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച്‌ വൃക്കകളെ ക്ലെന്‍സ് ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബന്നമായ ബീറ്റ്റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.

നാരങ്ങാ വെള്ളം

വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്സിഫൈ ചെയ്യുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

ഇഞ്ചി നീര്

ജലദോഷം, ചുമ ഇവയില്‍ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

Related News