Loading ...

Home USA

നാസ ഇനി ശുക്രനിലേക്ക്

വാഷിംഗ്ടണ്‍: നാസ ഇനി ശുക്ര ഗ്രഹത്തിലേക്ക് നീങ്ങുന്നു. രണ്ടു ദൗത്യങ്ങളാണ് നാസ ഭൂമിയോട് അടുത്തുള്ള ഗ്രഹത്തിനായി തീരുമാനിച്ചിട്ടുള്ളത്. ഭൂമിയുടെ സമീപമായിട്ടും ജീവജാലങ്ങള്‍ക്ക് സഹായകമാകുന്ന എന്തെങ്കിലുമുണ്ടോ ശുക്രനിലെന്നാണ് നാസ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രണ്ടു സഹോദര സംരംഭങ്ങളാണ് ശുക്രനിലേക്കായി നടക്കുക.ശുക്രഗ്രഹ പ്രതലത്തില്‍ രസത്തിന്റെ സാന്നിദ്ധ്യം ഏറ്റവുമധികമുള്ളതാണ് ഒരു പ്രത്യേകത. അത് നിരന്തരം തിളച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ്. à´ˆ തിളക്കമുള്ളതിനാലാണ് വെള്ളി എന്ന പേരില്‍ ഗ്രഹം അറിയപ്പെടുന്നത്. മുപ്പതുവര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷമാണ് നാസ ശുക്രനിലേക്ക് പോകാനൊരുങ്ങുന്നത്. 2028നും 2030നും ഇടയിലായാണ് ദൗത്യം നടക്കുക. à´—്രഹത്തില്‍ നിരവധി വാതകങ്ങളും മൂലകങ്ങളുമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിഷമയമായ വാതക സാന്നിദ്ധ്യമാണ് പ്രധാനപ്രശ്‌നമായി വിലയിരുത്തപ്പെടുന്നത്. ഡാവിഞ്ചി പ്ലസ് ദൗത്യത്തിനായി ബഹിരാകാശ ക്യാമറ ഉപയോഗിച്ചാണ് ഏറ്റവും അടുത്തുനിന്നുള്ള ചിത്രം ആദ്യമായി പകര്‍ത്തിയത്. നാസയുടെ ദൗത്യത്തിന് ജര്‍മ്മനിയുടെ ഇന്‍ഫ്രാറെഡ് മാപ്പിംഗ് സംവിധാനവും, ഇറ്റലിയുടേയും ഫ്രാന്‍സിന്റേയും റഡാറുകളും ഉപയോഗിക്കുമെന്ന് നാസ ഡിസ്‌ക്കവറി ശാസ്ത്രവിഭാഗം മേധാവി ടോം വാഗ്നര്‍ അറിയിച്ചു.

Related News