Loading ...

Home USA

വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച്‌ ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത അമേരിക്കയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച്‌ സര്‍ക്കാര്‍. നിരവധി വാഗ്‌ദാനങ്ങള്‍ നല്‍കി ആളുകളെക്കൊണ്ട് വാക്‌സിനെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രസിഡന്‍്റ് ജോ ബൈഡന്‍ ഏറ്റവും അവസാനമായി നടത്തിയ ഒരു പ്രസ്‌താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. 'വാക്‌സിന്‍ സ്വീകരിക്കാന്‍ ആരും മടിക്കരുത്. ഒരു ബീയര്‍ കുടിച്ച്‌ കൂളായി വാക്‌സിനെടുത്ത് സമാധാനവും സന്തോഷവും കൈവരിക്കൂ' - എന്നായിരുന്നു അമേരിക്കന്‍ ജനതയോട് അദ്ദേഹം നടത്തിയ പ്രതികരണം.
അമേരിക്കന്‍ ജനസംഖ്യയുടെ പകുതിപ്പേരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡില്‍ നിന്ന് സ്വാതന്ത്രം നേടാന്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ബൈഡന്‍ വ്യക്തമാക്കുകയും ചെയ്‌തു.

Related News