Loading ...

Home USA

അമേരിക്കയെ ഉലച്ച്‌​ കൊടുങ്കാറ്റ്​; 12 മരണം

വാഷിങ്​ടണ്‍: അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ ആളപായവും കടുത്ത നാശനഷ്​ടവും വിതച്ച്‌​ ക്ലൊഡറ്റ്​ കൊടുങ്കാറ്റ്​. മോണ്ട്​ഗോമറിയില്‍ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​ 10 പേര്‍ മരിച്ചത്​. ദുരന്തത്തിനിരയായവരില്‍ ഒമ്ബതു പേര്‍ കുട്ടികളാണ്​​. മഴനനഞ്ഞ റോഡില്‍ തെന്നിയാണ്​ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്​. ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കായുള്ള സ്​ഥാപനത്തിലെ വാഹനത്തിലുണ്ടായിരുന്ന എട്ട്​ കുട്ടികള്‍ മരിച്ചവരില്‍ പെടുമെന്ന്​ പൊലീസ്​ പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ്​ തീ പിടിക്കുകയായിരുന്നു.

കൊടുങ്കാറ്റ്​ അലബാമ, ജോര്‍ജിയ സംസ്​ഥാനങ്ങളിലാണ്​ കൂടുതല്‍ നാശനഷ്​ടം വിതച്ചത്​. മഴയും കാറ്റും ചേര്‍ന്നതോടെ ചിലയിടങ്ങളില്‍ പൊടുന്നനെ പ്രളയമുണ്ടായത്​ ജനജീവിതം ദുഷ്​കരമാക്കി. അലബാമയില്‍ 50 വീടുകള്‍ തകര്‍ന്നിട്ടുണ്ട്​.

Related News