Loading ...

Home USA

അരിസോണയില്‍ കാട്ടുതീ, കരോലീനയില്‍ കൊടുങ്കാറ്റ്; പ്രകൃതി ദുരന്തഭീഷണിയില്‍ അമേരിക്ക

ന്യൂയോര്‍ക്ക്: പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയില്‍ അമേരിക്ക. പടിഞ്ഞാറന്‍ അമേരി ക്കയിലെ അരിസോണ വനത്തില്‍ കാട്ടുതീ പടരുമ്പോള്‍ കരോലിന മേഖലയില്‍ കൊടുങ്കാറ്റാണ് വില്ലനാകുന്നത്. ഇടിമിന്നലേറ്റാണ് അരിസോണയില്‍ കാട്ടുതീ പടര്‍ന്നത്. റാഫേലെന്നാണ് കാട്ടുതീയ്ക്ക് പേരിട്ടിരിക്കുന്നത്. ആകെ 31 ചതുരശ്രകിലോമീറ്ററാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. കാടിനോട് ചേര്‍ന്ന് താമസിക്കുന്നവരോടും തൊട്ടടുത്ത ചെറു പട്ടണങ്ങളിലുള്ളവരോടും ഒഴിഞ്ഞുപോകാനാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മലയോര നഗരമായ ഫ്ലാഗ് സ്റ്റാഫിലെ ജനങ്ങളെയാണ് കാട്ടുതീ ബാധിക്കാനിടയുള്ളത്. അമേരിക്കയില്‍ ഏറെ പ്രശസ്തമായ ദേശീയ സംരക്ഷിത വനമേഖലയായ കോക്കോനിനോ കാട്ടൂതീ ബാധിക്കാനിടയുള്ളതിനാല്‍ അധികൃതര്‍ അടച്ചു. തദ്ദേശവാസികള്‍ ക്യാമ്ബിംഗ്, ട്രക്കിംഗ്, ബോട്ടിംഗ് ഫിഷിംഗ് എന്നിവയ്ക്കായി എത്താറുള്ള വനപ്രദേശമാണിത്.

കരോലിന മേഖലയില്‍ കൃത്യമായ ഇടവേളകളില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് നാശംവിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ക്ലൌഡേറ്റേ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റാണ് തീരത്തോട് അടുക്കുന്നത്. 2018ല്‍ ഫ്‌ലോറന്‌സ് ചുഴലിക്കാറ്റും 2019ല്‍ ഡോറിയാന്‍ ചുഴലിക്കാറ്റും കരോലിന മേഖലയെ ബാധിച്ചിരുന്നു. ആഗസ്റ്റ് -സെപ്തംബര്‍ മാസത്തില്‍ ബാധിക്കാറുള്ള ചുഴലിക്കാറ്റ് ഇത്തവണ നേരത്തേ എത്തുമെന്ന മുന്നറിയിപ്പാണുള്ളത്. മുന്‍വര്‍ഷങ്ങളില്‍ മലയോരമേഖലകളില്‍ മലയിടിച്ചിലിനും കനത്തമഴയ്ക്കും ചുഴലിക്കാറ്റ് കാരണമായിട്ടുണ്ട്.

Related News