Loading ...

Home USA

ഇറാന്‍ അനുകൂല​ വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ അമേരിക്ക

വാഷിങ്​ടണ്‍: ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നുവെന്ന പേരില്‍ ഇറാനിലെയും ഫലസ്​തീനിലെയും വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ യു.എസ്​ ഭരണകൂടം. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും വെബ്​സൈറ്റുകള്‍ക്കൊപ്പം യെമനില്‍ ഹൂതികള്‍ നടത്തുന്ന മസീറ ടി.വി, ഹമാസ്​ അനുകൂല വാര്‍ത്ത നല്‍കുന്ന ഫലസ്​തീന്‍ ടുഡെ എന്നിവയുടെ വെബ്​സൈറ്റുകളും ​േബ്ലാക്​ ചെയ്യപ്പെട്ടവയില്‍ പെടും. മൊത്തം 40 ഓളം വെബ്​സൈറ്റുകളാണ്​ പെ​ട്ടെന്ന്​ ലഭിക്കാതായത്​. ഇവയില്‍ പലതും പിന്നീട്​ തിരിച്ചുവന്നു.
കഴിഞ്ഞ ഒക്​ടോബറില്‍ ഇറാന്‍ സൈന്യമായ റവലൂഷനറി ഗാര്‍ഡിന്​ അനുകൂല നിലപാട്​ സ്വീകരിച്ച 100 വെബ്​സൈറ്റുകള്‍ പിടിച്ചെടുത്തതായി യു.എസ്​ നീതിന്യായ വിഭാഗം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.ഇറാനില്‍ പുതിയ പ്രസിഡന്‍റ്​ ഇബ്രാഹിം റഈസി അധികാരമേറ്റതിനു പിറകെ യു.എസ്​ കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇതി​െന്‍റ തുടര്‍ച്ചയാകാം നടപടിയെന്നാണ്​ സൂചന. പാശ്​ചാത്യ രാജ്യങ്ങളുടെ വിമര്‍ശകനാണ്​ റഈസി. യു.എസുമായി ചര്‍ച്ചക്കില്ലെന്നും ബാലിസ്​റ്റിക്​ മിസൈല്‍ വിഷയത്തില്‍ വിട്ടുവീഴ്​ചയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ ആദ്യ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

Related News