Loading ...

Home Africa

എത്യോപ്യയില്‍ സർക്കാരും ജനങ്ങളും തമ്മിൽ യുദ്ധം രൂക്ഷമാകുന്നു;സൈനിക നടപടിയിൽ അന്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു

ആഡിസ് അബാബ: എത്യോപ്യയിലെ ടിഗ്രേ മേഖലയില്‍ യുദ്ധം രൂക്ഷമാകുന്നു. ടിഗ്രേയ്ക്ക് വടക്ക് ടൊഗോഗ ഗ്രാമത്തില്‍ എത്യോപ്യന്‍ സര്‍ക്കാര്‍ സേന വ്യോമാക്രമണം നടത്തി. തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ ആക്രമണത്തില്‍ അന്‍പതില്‍ അധികം പേര്‍ മരച്ചതായാണ് സൂചന. ആക്രമണത്തില്‍ നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 33 പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുകയാണ്.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ സമീപത്തെ അയേഡര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. മാര്‍ക്കറ്റിലെ തിരക്കേറിയ സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ എത്യോപ്യന്‍ സൈനിക വക്താവും പ്രധാനമന്ത്രിയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ടൊഗോഗയില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുകയാണ്.

എത്യോപ്യന്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാന കാലത്ത് നടന്ന ഹോസണ്‍ കൂട്ടക്കൊലയുടെ സ്മരണയ്ക്കായി നടന്ന 33-ാമത്തെ രക്തസാക്ഷി ദിനത്തിലാണ് വ്യോമാക്രമണം നടന്നത്. അന്ന് ഹാവെനിലെ മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ ആയിരത്തിലധികം പേരാണ് മരണപ്പെട്ടത്. അതേസമയം സംഭവം എത്യോപ്യന്‍ സൈനിക വക്താവ് കേണല്‍ ഗെറ്റ്‌നെറ്റ് അഡാനെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

യുദ്ധത്തില്‍ അകപ്പെട്ട പതിനായിരക്കണക്കിന് സിവിലയന്മാര്‍ ടിഗ്രേയില്‍ നിന്ന് അയല്‍ രാജ്യമായ സുഡാനിലേക്ക് പാലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സുഡാനിലേക്ക് പാലായനം ചെയ്ത 30,000 പേരില്‍ ചിലരെ അയല്‍ രാജ്യമായ അംഹാരയില്‍ നിന്നുള്ള സായുധര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ യുഎന്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

Related News