Loading ...

Home USA

കോവാക്​സിന്‍ ആല്‍ഫ, ഡെല്‍റ്റ കോവിഡ്​ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് അമേരിക്ക

വാഷിങ്​ടണ്‍: അല്‍ഫ, ഡെല്‍റ്റ കോവിഡ്​ വകഭേദങ്ങള്‍ക്കെതിരെ കോവാക്​സിന്‍ ഫലപ്രദമെന്ന്​ യു.എസ്​ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഹെല്‍ത്ത്​. കോവാക്​സിന്‍ സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ഇവരില്‍ ഉണ്ടായ ആന്‍റിബോഡി ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന്​ യു.എസ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹെല്‍ത്ത്​ വ്യക്​തമാക്കി.

യു.കെയി​ലാണ്​ ആല്‍ഫ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ഡെല്‍റ്റ വകഭേദം ഇന്ത്യയിലാണ്​ ആദ്യമായി കണ്ടെത്തിയത്​. രോഗലക്ഷണങ്ങളുള്ള കോവിഡ്​ രോഗികളില്‍ കോവാക്​സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ്​ കണ്ടെത്തിയിട്ടുണ്ട്​​. എന്നാല്‍, വാക്​സിന്‍റെ മൂന്നാംഘട്ട പരിശോധനഫലം ഇതുവരെ പുറത്ത്​ വന്നിട്ടില്ല.
ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്‍, ഓക്​സ്​ഫെഡ്​ ആസ്​ട്ര സെനിക്കയുടെ കോവിഷീല്‍ഡ്​ എന്നീ വാക്​സിനുകള്‍ക്കാണ്​ ഇന്ത്യയില്‍ ആദ്യം അനുമതി നല്‍കിയത്​. പിന്നീട്​ റഷ്യയുടെ സ്​പുട്​നിക്കിനും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം യു.എസ്​ വാക്​സിനായ മൊഡേണയുടെ ഇറക്കുമതിക്കും സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍, സിഡുസ്​ കാഡില തുടങ്ങിയ വാക്​സിനുകള്‍ക്കും അനുമതി നല്‍കുമെന്നാണ്​ പ്രതീക്ഷ. സിഡുസ്​ കാഡിലക്ക്​ അനുമതി ലഭിച്ചാല്‍ അത്​ ഇന്ത്യയിലെ രണ്ടാമത്​ മെയ്​ഡ്​ ഇന്‍ ഇന്ത്യ വാക്​സിനാവും.

Related News