Loading ...

Home USA

അമേരിക്കയില്‍ ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ: നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജയെ ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സര്‍ക്യൂട്ട് കോടതി ജഡ്ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ് മിഷിഗണ്‍ ഫെഡറല്‍ സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

മിഷിഗണിലെ യുഎസ് ജില്ലാ കോടതിയിലാണ് നിയമനം. 2007 മുതല്‍ സര്‍ക്യൂട്ട് ജഡ്ജിയായി സേവനമനുഷ്ടിച്ച്‌ വരികയായിരുന്നു. നേരത്തെ 2018 ജനുവരിയിലാണ് ഷാലിനെ മിഷിഗണ്‍ സുപ്രീം കോടതിയിലെ ചീഫ് സര്‍ക്യൂട്ട് ജഡ്ജിയായി നിയമിക്കപ്പെടുന്നതെന്നും വൈറ്റ് ഹൌസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ദക്ഷിണേഷ്യയില്‍ നിന്നുള്ള ആദ്യത്തെ ഫെഡറല്‍ ജഡ്ജിയെന്ന സ്ഥാനവും ഷാലിനയ്ക്ക് സ്വന്തമാണ്. ചീഫ് ജഡ്ജിയുടെ ചുമതലകള്‍ക്ക് പുറമേ സിവില്‍- ക്രിമിനല്‍ കേസുകളുടെ ചുമതലയും ഷാലിനയ്ക്ക് തന്നെയാണെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി.ഔദ്യോഗിക ജീവിതത്തില്‍ അഡല്‍റ്റ് ട്രീറ്റ്മെന്റ് ജഡ്ജി, ഓക്ക് ലാന്‍ഡ് കൌണ്ടി ക്രിമിനല്‍ അസൈന്‍മെന്റ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ഓക്ക് ലാന്‍ഡ് കൌണ്ടി ബാര്‍ അസോസിയേഷന്‍ സര്‍ക്യൂട്ട് കമ്മറ്റിയുടെ ചുമതല, മിഷിഗണ്‍ സ്റ്റേറ്റ് ബാര്‍ പ്രൊഫഷണലിസം കമ്മറ്റി à´…à´‚à´—à´‚, എക്സിക്യൂട്ടീവ് കമ്മറ്റി ഓഫ് ദി മിഷിഗണ്‍ ജഡ്ജസ് അസോസിയേഷന്‍ à´…à´‚à´—à´‚ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related News