Loading ...

Home USA

ട്രംപ് ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ്​ കമ്പ്യൂട്ടിങ് കരാര്‍ ബൈഡന്‍ റദ്ദാക്കി

വാഷിങ്​ടണ്‍: മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്​ ട്രംപിന്റെ ഒരു തീരുമാനം കൂടി റദ്ദാക്കി ജോ ബൈഡന്‍. ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിനെ മാറ്റിനിര്‍ത്തി പകരം മൈക്രോസോഫ്​റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ്​ കമ്ബ്യൂട്ടിങ്​ കരാറാണ്​ ബൈഡന്‍ തത്ക്കാലം റദ്ദാക്കിയത്​. 2019 ല്‍ ഒപ്പ് വച്ച കരാര്‍ ആമസോണ്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്​ നടപ്പാക്കിയിരുന്നില്ല.

ആമസോണിനെയും കമ്ബനി മേധാവി ജെഫ്​ ബെസോസിനെയും നിരന്തരം അപമാനിച്ച ഡൊണാള്‍ഡ് ട്രംപ്​ ബോധപൂര്‍വം കരാര്‍ മൈക്രോസോഫ്​റ്റിന്​ കൈമാറുകയായിരുന്നു . ആമസോണിനെ ‘ശരിയാക്കാന്‍’ ട്രംപ്​ നിര്‍ദേശം നല്‍കിയതുള്‍പെടെ രേഖകള്‍ സഹിതമാണ്​ കമ്ബനി പരാതി നല്‍കിയിരുന്നത്​.
ആമസോണിനും മൈക്രോസോഫ്​റ്റിനും ക്ലൗഡ്​ കമ്ബ്യൂട്ടിങ്​ സേവനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നും മറ്റു കമ്ബനികളുടെ കൂടി നിലപാട്​ തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുമെന്നും പെന്‍റഗണ്‍ അറിയിച്ചു.

Related News