Loading ...

Home USA

സോഷ്യല്‍ മീഡിയ വിലക്ക്: അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലിനെതിരെ നിയമനടപടിക്കൊരുങ്ങി ട്രംപ്

ന്യൂയോര്‍ക്: സമൂഹമാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുകളില്‍ നിന്നെല്ലാം ട്രംപിനെ ഇലക്ഷന്‍ സമയത്തു വിലക്കിയിരുന്നു. ഇതിനെതിരെയാണ് നിയമനടപടി. തന്നെ ഇത്തരം മാധ്യമങ്ങളില്‍ നിന്ന് വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ട്രംപ് പറഞ്ഞു.

യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപ് പങ്കുവച്ച പോസ്റ്റുകള്‍ അദ്ദേഹത്തെ വിലക്കിയതിനുള്ള കാരണം. വിലക്കേര്‍പ്പെടുത്തിയതിനു ശേഷം പിന്നീട് ട്വിറ്റര്‍ അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും പിന്നീടുള്ള ട്വീറ്റുകളും പ്രശ്നമാക്കിയതിന്റെ സാഹചര്യത്തില്‍ വീണ്ടും അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.
ഫേസ്ബുക്ക് ട്രംപിന് രണ്ട് വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ട്രംപിന്റെ മരുമകള്‍ ലാറ വീണ്ടും ട്രംപിന്റെ പോസ്റ്റുകളും വീഡിയോകളും പങ്കുവച്ചിരുന്നു. എന്നാല്‍ അതും ഫേസ്ബുക്ക് വിലക്കി. മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന നിര്‍ദേശവും നല്‍കി. ട്വിറ്ററും സമാന രീതിയില്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related News