Loading ...

Home USA

യു​​​എ​​​സി​​​ലും കാ​​​ന​​​ഡ​​​യി​​​ലും വീ​​​ണ്ടും ഉ​​​ഷ്ണ​​​ത​​​രം​​​ഗം;കലിഫോര്‍ണിയയില്‍ 54 ഡിഗ്രി ചൂട്

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: യു​​​എ​​​സി​​​ലും കാ​​​ന​​​ഡ​​​യി​​​ലും വീ​​​ണ്ടും ഉ​​​ഷ്ണ​​​ത​​​രം​​​ഗം. യു​​​എ​​​സി​​​ലെ ക​​​ലി​​​ഫോ​​​ര്‍​​​ണി​​​യ, നെ​​​വാ​​​ഡ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ത്യു​​​ഷ്ണം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. ക​​​ലി​​​ഫോ​​​ര്‍​​​ണി​​​യ​​യി​​ലെ ഡെ​​​ത്ത് വാ​​​ലി​​​യി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച 54.4 ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​​സ് താ​​​പ​​​നി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ലും ഇ​​​വി​​​ടെ ഇ​​​തേ​​​ നി​​​ല​​​യി​​​ല്‍ ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഭൂ​​​മി​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​​​ന്ന താ​​​പ​​​നി​​​ല​​​യാ​​​ണി​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. à´¨àµ†â€‹â€‹â€‹à´µà´¾â€‹â€‹â€‹à´¡â€‹â€‹â€‹à´¯à´¿â€‹â€‹â€‹à´²àµ† ലാ​​​സ് വേ​​​ഗ​​​സി​​​ല്‍ മു​​​ന്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള 47.2 ഡി​​​ഗ്രി റി​​ക്കാ​​ര്‍​​ഡ് ഇ​​​ക്കു​​​റി മ​​​റി​​​ക​​​ട​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

കാ​​​ന​​​ഡ​​​യി​​​ല്‍ ചൂ​​​ട് കൂ​​​ടു​​​മെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​മാ​​​സം ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 49.6 ഡി​​​ഗ്രി വ​​​രെ ഉ​​​യ​​​രി​​​ല്ലെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​ത്തെ ചൂ​​​ട് ഒ​​​ട്ട​​​ന​​​വ​​​ധി​​​പ്പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

Related News