Loading ...

Home USA

ഹൂ​സ്റ്റ​ണ്‍ പ്ര​ള​യ ദു​ര​ന്തം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​ല​യാ​ളി സ​മൂ​ഹ​വും

ഹൂ​സ്റ്റ​ണ്‍: ഹാ​ർ​വി ചു​ഴ​ലി​ക്കാ​റ്റി​ലും തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ത​ക​ർ​ന്നു​പോ​യ ഹൂ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ത്താ​ണി​യാ​യി തീ​രു​വാ​ൻ മ​ല​യാ​ളി സ​മൂ​ഹം ഒ​ന്നി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ദു​ര​ന്ത​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളാ​യ മി​സോ​റി സി​റ്റി, ഷു​ഗ​ർ​ലാ​ന്‍റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ഇ​ന്ത്യ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ള​യ​ക്കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ ഭ​വ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. 

ദു​രി​ത​ക്കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശ്വ​സ​മെ​ത്തി​ക്കു​ന്ന​തി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മൂ​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. 

മാ​ഗ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തു​വ​രെ ചെ​യ്ത​തും ഇ​നി​യും ചെ​യ്യു​വാ​നി​രി​ക്കു​ന്ന​തു​മാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി പ​ങ്കെ​ടു​ത്ത അ​തി​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സ്റ്റാ​ഫോ​ഡ് സി​റ്റി മേ​യ​ർ ലി​യോ​നാ​ർ​ഡ് സ്കാ​ർ​സി​ല്ല, മി​സോ​റി സി​റ്റി പ്രോ​ടൈം മേ​യ​ർ ഫ്ലോ​യി​ഡ് എ​മെ​റി, സ്റ്റാ​ഫോ​ഡ് സി​റ്റി പോ​ലീ​സ് ചീ​ഫ് റി​ച്ചാ​ർ​ഡ് റാ​മി​റെ​സ്, സി​റ്റി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ​ൻ മാ​ത്യു (സ്റ്റാ​ഫോ​ർ​ഡ്) സെ​സി​ൽ വെ​ലെ​സ് (സ്റ്റാ​ഫോ​ഡ്) ആ​ന്ത​ണി മ​റൗ​ലി​സ (മി​സോ​റി സി​റ്റി) നീ​താ സാ​ഹ്നി (ഹൂ​സ്റ്റ​ണ്‍ ക​മ്യൂ​ണി​റ്റി കോ​ള​ജ് ട്ര​സ്റ്റി) കെ.​പി. ജോ​ർ​ജ് (ഫോ​ർ​ട്ട് ബെ​ൻ​സ് ഐ​എ​സ്ഡി ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബ​ർ) ജി.​കെ. പി​ള്ള (മാ​ഗ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), à´«à´¾. ​മാ​മ്മ​ൻ മാ​ത്യു (സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്), ഷ​ണ്‍​മു​ഖ​ൻ വാ​ലു​ള്ളി​ശേ​രി​ൽ (ഗു​രു​വാ​യൂ​ര​പ്പ​ൻ ടെ​ന്പി​ൾ പ്ര​സി​ഡ​ന്‍റ്), പാ​സ്റ്റ​ർ ഷാ​ജി ഡാ​നി​യേ​ൽ (ഐ​പി​സി ഹെ​ബ്രോ​ൻ), ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ (പാ​സ​ഡീ​നാ) മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), സ​ന്തോ​ഷ് ഐ​പ്പ് (പെ​യ​ർ​ലാ​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച് എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നു ഒ​രു ഡി​സാ​സ്റ്റ​ർ റി​ലീ​ഫ് ക​മ്മി​റ്റി​ക്കും റി​ലീ​ഫ് ഫ​ണ്ടി​നും രൂ​പം കൊ​ടു​ത്തു. ജി.​കെ. പി​ള്ള​യെ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. 

ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഫീ​സി​ൽ (445, FM 1092, Stafford, TX77477) സ​മ്മേ​ള​നം ന​ട​ക്കും. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. 

വി​വ​ര​ങ്ങ​ൾ​ക്ക്: ജി.​കെ. പി​ള്ള 832 277 0234, തോ​മ​സ് ചെ​റു​ക​ര 281 972 9528, സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ 832 451 8652.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി

Related News