Loading ...

Home health

ചൈനയില്‍ മങ്കി ബി വൈറസ് ബാധ; ആദ്യ മരണം സ്ഥിരീകരിച്ചു

ബെയ്ജിംഗ് : കൊറോണയ്ക്ക് പിന്നാലെ ചൈനയ്ക്ക് ഭീഷണിയായി മങ്കി ബി വൈറസ്. രാജ്യത്ത് മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 53 കാരനായ മൃഗഡോക്ടറാണ് മരിച്ചത്.കഴിഞ്ഞ മാസം ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ചുമയും ഛര്‍ദ്ദിയുമായിരുന്നു പ്രാഥമിക ലക്ഷണം. തുടര്‍ന്ന് നിരവധി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭേദമായില്ല. പിന്നീട് ശക്തമായ പനിയും, നാഡീ വേദനയും അനുഭവപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ മരിക്കുകയും ചെയ്തു. ഇതിന് ശേഷം നടത്തിയ സ്രവപരിശോധനയിലാണ് മങ്കി ബി വൈറസാണെന്ന് സ്ഥിരീകരിച്ചത്.മൃഗഡോക്ടറുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണ്. ഇവരുടെ സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആണ്. എങ്കിലും സമാധാനിക്കാനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുമോയെന്നാണ് ആശങ്ക.

Related News