Loading ...

Home Africa

ഭീകരര്‍ തട്ടിക്കൊണ്ടു പോയ അമ്മമാരെയും കുട്ടികളെയും സുരക്ഷിതമായി തിരികെയെത്തിച്ച്‌ ഭരണകൂടം

അബുജ : നൈജീരിയയില്‍ ഭീകരര്‍ കടത്തിക്കൊണ്ടു പോയ അമ്മമാരെയും കുഞ്ഞുങ്ങളെയും തിരികെയെത്തിച്ച്‌ ഭരണകൂടം. 100 അമ്മമാരെയും ഇവരുടെ കുട്ടികളെയുമാണ് സുരക്ഷിതമായി തിരികെയെത്തിച്ചത്. ജൂണ്‍ എട്ടിനായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.

നൈജീരിയയിലെ സംഫാറയിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വീടുകളില്‍ നിന്നും അമ്മമാരെയും കുട്ടികളെയും കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഇതിനിടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമ്മമാരെയും കുട്ടികളെയും അജ്ഞാത കേന്ദ്രങ്ങളില്‍ ഒളിപ്പിച്ച ശേഷം സര്‍ക്കാരിനോട് ഭീകരര്‍ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ താക്കീത് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇന്നലെയാണ് തട്ടിക്കൊണ്ട് പോയവരെ വിട്ടയക്കാമെന്ന് ഭീകരര്‍ സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ഇവരെ തിരികെയെത്തിക്കുകയായിരുന്നു. വൈദ്യപരിശോധനകള്‍ക്ക് ശേഷം അമ്മമാരെയും കുട്ടികളെയും അവരവരുടെ വീടുകളിലേക്ക് അയച്ചു.

Related News