Loading ...

Home USA

ക്യൂബക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക ​

വാഷിങ്​ടണ്‍: അയല്‍ക്കാരായ ക്യൂബക്കെതിരെ പതിറ്റാണ്ടുകളായി തുടരുന്ന ഉപരോധത്തിന്​ എരിവുപകര്‍ന്ന്​ പുതിയ വിലക്കുമായി ബൈഡന്‍ ഭരണകൂടം. ക്യൂബന്‍ സുരക്ഷ ഉദ്യോഗസ്​ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ്​ പുതുതായി യു.എസ്​ ഉപരോധം പ്രഖ്യാപിച്ചത്​. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ്​ ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്​.

78കാരനായ ക്യൂബന്‍ ഉദ്യോഗസ്​ഥന്‍ അല്‍വാരോ ലോപസ്​ മിയറയാണ്​ പുതുതായി ഉപരോധ പട്ടികയിലേറിയ വ്യക്​തി. യു.എസ്​ പ്രഖ്യാപനം തള്ളിയ ക്യൂബ ഇതേ നിയ​ന്ത്രണങ്ങള്‍ വരുത്തേണ്ടിയിരുന്നത്​ അമേരിക്കന്‍ ഉദ്യോഗസ്​ഥര്‍ക്കും സേനക്കുമായിരുന്നുവെന്ന്​ പ്രതികരിച്ചു.

മുന്‍ പ്രസിഡന്‍റ്​ ട്രംപ്​ സ്വീകരിച്ച കടുത്ത സമീപനം പിന്‍ഗാമിയും തുടരുന്നുവെന്ന സൂചനയാണ്​ ബൈഡന്റെ പ്രഖ്യാപനം.ഒരാഴ്​ച മുൻപ് ​ ക്യൂബയില്‍ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ്​ സ്വാഗതം ചെയ്​തിരുന്നു.

Related News