Loading ...

Home USA

അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി 100 മില്യണ്‍ യുഎസ് ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ച്‌ അമേരിക്ക

വാഷിംഗ്‌ടണ്‍: അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി 100 മില്യണ്‍ യുഎസ് ഡോളര്‍ അടിയന്തിര സഹായം പ്രഖ്യാപിച്ച്‌ യു എസ് പ്രസിഡണ്ട് ജോ ബിഡെന്‍. അപ്രതീക്ഷിത അഭയാര്‍ഥികള്‍ക്കും

അടിയന്തിര കുടിയേറ്റ ആവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച അടിയന്തിര ഫണ്ടില്‍ നിന്നുമാണ് തുക പ്രഖ്യാപിച്ചതെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. അടിയന്തര അഭയാര്‍ത്ഥി-കുടിയേറ്റ സഹായ ഫണ്ടില്‍ നിന്നുമാണ് പണം നല്‍കുകയെന്ന് വൈറ്റ് ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.സ്‌പെഷ്യല്‍ ഇമിഗ്രന്റ് വിസകളുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരെയും ഈ ഫഫണ്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായങ്ങള്‍ ലഭ്യമാക്കും. അഫ്‌ഗാനിലെ യുദ്ധ കാലയളവില്‍ അമേരിക്കയുടെ സഹായികളായി പ്രവര്‍ത്തിച്ച 20,000 അഫ്ഗാനികള്‍ക്കും ഇതുവഴി സഹായം ലഭിക്കും. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തില്‍ താലിബാന്‍ കലാപകാരികളില്‍ നിന്നും ഇവര്‍ക്ക് ഭീഷണിയുണ്ട്.യുഎസ് സൈനികര്‍ക്ക് അഫ്‌ഗാനിസ്ഥാനില്‍ സഹായം നല്‍കിയ അഫ്‌ഗാനികളെ യുഎസിലേക്ക് കുടിയൊഴിപ്പിക്കാനും ആലോചനയുണ്ടെന്ന് വൈറ്റ് ഹൌസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അഫ്‌ഗാനിസ്ഥാനില്‍ നിന്നും വിദേശ സൈനികര്‍ രാജ്യം വിട്ടതോടെ കൂടുതല്‍ ശക്തിയോടെ താലിബാന്‍ തിരിച്ചടിക്കുകയാണ്. 95 ശതമാനം സൈനികരെയാണ് യുഎസ് ഇതുവരെ അഫ്‌ഗാനില്‍ നിന്നും പിന്‍വലിച്ചത്.

Related News