Loading ...

Home Africa

ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തില്‍ മരണസംഖ്യ 300 കവിഞ്ഞു

ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഗൗട്ടെംഗ് പ്രവിശ്യയില്‍ 258 പേരും ക്വാസുലുനടാല്‍ പ്രവിശ്യയില്‍ 58 പേരും കൊല്ലപ്പെട്ടതായി മന്ത്രി ഖുംബുഡ്‌സോ നത്ഷവേനി പറഞ്ഞു.പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് കോടതിയലക്ഷ്യ കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതി ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്.തുടര്‍ന്ന് മുന്‍ പ്രസിഡന്റ് 15 മാസം തടവ് അനുഭവിക്കാന്‍ തുടങ്ങിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ മാസം ആദ്യം രാജ്യത്ത് വ്യാപകമായ കൊള്ളയും കലാപവും ആരംഭിച്ചത്.

Related News