Loading ...

Home health

അറിയാം,ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങൾ

പലര്‍ക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാല്‍ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചര്‍മ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തില്‍ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

➦ ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും.

➦ തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില അരച്ച്‌ പുരട്ടുന്നത് നല്ലതാണ്.

➦ പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും.

➦ ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.


Related News