Loading ...

Home Africa

എത്യോപ്യയില്‍ ലോക പൈതൃക നഗരം ഭീകരര്‍ പിടിച്ചടക്കി



അദിസ് അബാബ: ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭീകരരുടെ കയ്യേറ്റം തുടരുന്നു. എത്യോപ്യയില്‍ ഭീകരര്‍ ലോക പൈതൃക കേന്ദ്രം പിടിച്ചെടുത്തു. യുനസ്‌കോയുടെ പട്ടികയിലുള്ള ലാലിബേലയാണ് ഭീകരര്‍ കൈവശപ്പെടുത്തിയത്. ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് എത്യോപ്യയില്‍ ഭരണകൂടത്തിനെതിരെ പോരാടുന്നത്.

പൈതൃക നഗരത്തിലേക്ക് ഭീകരര്‍ എത്തുമ്ബോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥര്‍പോലും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് നഗരം ഭീകരര്‍ കീഴടക്കിയത്. സംഭവത്തില്‍ ഇതുവരെ എത്യോപ്യന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നവംബറിലാണ് എത്യോപ്യയില്‍ ടിഗ്രേ വിഭാഗം പോരാട്ടം ആരംഭിച്ചത്. വിവിധ പ്രവിശ്യകളിലെ സൈനിക ക്യാമ്ബുകള്‍ ആക്രമിച്ച്‌ വന്‍തോതില്‍ ആയുധങ്ങള്‍ ഭീകരര്‍ കൈക്കലാക്കിയെന്നും എത്യോപ്യന്‍ ഭരണകൂടം ആരോപിച്ചു. അയല്‍രാജ്യമായ എറിത്രിയ, അദിസ് അബാബയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറായിട്ടുണ്ട്.

ലാലീബേല ശിലായുഗ കാലത്തെ നഗരമായാണ് അറിയപ്പെടുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത ശിലായുഗകാലത്തെ പ്രസിദ്ധമായ സെന്റ് ജോര്‍ജ്ജ് പള്ളിയാണ് നഗരത്തിലെ പ്രത്യേകത. ശിലായുഗ കാലത്തെ നിരവധി നിര്‍മ്മിതികള്‍ ഉള്ളപ്രദേശം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രവുമാണ്. 11 പള്ളികള്‍ നിര്‍മ്മാണ പ്രത്യേകത കൊണ്ട് ശ്രദ്ധേയമാണ്. ഇതിനൊപ്പം മണ്ണുകൊണ്ട് പണിത ഗ്രാമീണ വീടുകളുള്ള പ്രദേശവും ലാലിബേലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Related News