Loading ...

Home USA

കോവിഡ് വാക്സിനെടുത്താല്‍ ആപ്പിള്‍ എയര്‍പോഡും ഐപാഡും; വാഷിങ്ടണില്‍ വിലപിടിപ്പുള്ള വാഗ്ദാനങ്ങള്‍

കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കായി വ്യത്യസ്തമായ പാരി​തോഷികങ്ങള്‍ പ്രഖ്യാപിച്ച്‌ വിവിധ​ ഭരണകൂടങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിലപിടിപ്പുള്ള വാഗ്ദാനങ്ങളാണ് വാഷിങ്ടണ്‍ ഡി.സി മേയര്‍ മ്യൂരിയല്‍ ബൗസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്ന കൗമാരക്കാര്‍ക്ക് ഒരു ​ആപ്പിള്‍ എയര്‍പോഡാണ്​ സൗജന്യമായി ലഭിക്കുക. കൂടാതെ, ഭാഗ്യവാന്‍മാരാണെങ്കില്‍ 25,000 ഡോളറി​ന്‍റെ സ്​കോളര്‍ഷിപ്പോ ഐപാഡോ ലഭിക്കും. ഇതിനു പുറമെ ഗിഫ്റ്റ് കാര്‍ഡുകളുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രഥമ പരിഗണന. ബ്രൂക്ക്​ലാന്‍ഡ്​ എം.എസ്​, സോസ എം.എസ്​, ജോണ്‍സണ്‍ എം.എസ്​ എന്നിവിടങ്ങളില്‍ നിന്ന്​ ആദ്യ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്ന 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുമെന്ന കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് മേയര്‍ അറിയിച്ചത്.പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്​സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ മടികാണിക്കുന്നതാണ്​ ​പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. മേരിലാന്‍ഡ്​, മിഷിഗണ്‍, ഒഹിയോ തുടങ്ങിയ അമേരിക്കന്‍ സ്​റ്റേറ്റുകളും നേരത്തെ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Related News