Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നൂറിലേറെ കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ ഇ​സ്‌​ലാ​മി​ക് സ്കൂ​ളി​ല്‍ നി​ന്ന് ആ​യു​ധ​ധാ​രി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ളെ മോ​ചി​പ്പിച്ച്‌ ഭീ​ക​ര​ര്‍. ക​ഴി​ഞ്ഞ മേ​യി​ല്‍ നൈ​ഗ​ര്‍ സ്റ്റേ​റ്റി​ലെ തെ​ഗി​ന​യി​ലെ സ്കൂ​ളി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ​യാ​ണ് ഭീ​ക​ര​ര്‍ മോ​ചി​പ്പി​ച്ച​ത്. വിദ്യാര്‍ത്ഥികളെ നി​രു​പാ​ധി​ക​മാ​ണ് വി​ട്ട​യ​ച്ച​തെ​ന്ന് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​റി​യി​ച്ചു. തെ​ഗി​ന​യി​ലെ സ്കൂ​ള്‍ ആ​ക്ര​മി​ച്ച ആ‍​യു​ധ​ധാ​രി​ക​ള്‍ 136 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​രി​ല്‍ 15 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ മാസം ര​ക്ഷ​പെ​ട്ടി​രു​ന്നു. അതെ സമയം ആ​റു കു​ട്ടി​ക​ള്‍ ത​ട​വി​ല്‍ കി​ട​ന്നു​മ​രി​ച്ച​താ​യും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൂണ്ടിക്കാട്ടുന്നു . മോ​ചി​പ്പി​ച്ച കു​ട്ടി​ക​ളെ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക​യ​ക്കുമെന്നാണ് വിവരം .

Related News