Loading ...

Home USA

ഫ്ളോറിഡയില്‍ യുഎസ് സൈനികന്‍റെ കൂട്ടക്കുരുതി; നാലു പേര്‍ മരിച്ചു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ലെ ഫ്ളോ​റി​ഡ​യി​ല്‍ മു​ന്‍ സൈ​നി​ക​ന്‍ വീ​ടി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞും അ​മ്മ​യും ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ മ​രി​ച്ചു. ഫ്ളോ​റി​ഡ​യി​ലെ ലേ​ക്ക്‌​ലാ​ന്‍​ഡി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​തി​ദാ​രു​ണ കൊ​ല​പാ​ത​ക​ങ്ങ​ള്‍.

പോ​ലീ​സു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഏ​റ്റു​മു​ട്ടി​യ​ശേ​ഷ​മാ​ണ് മു​ന്‍ സൈ​നി​ക​ന്‍​കൂ​ടി​യാ​യ അ​ക്ര​മി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​റാ​ക്കി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലും യു​എ​സ് ദൗ​ത്യ​സേ​ന​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള 33 കാ​ര​നാ​യ ബ്ര​യാ​ന്‍ റി​ലി​യാ​ണ് സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ഉ​ന്നം​തെ​റ്റാ​തെ വെ​ടി​വ​യ്ക്കു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യാ​ണ് സേ​ന​യി​ല്‍ ഇ​യാ​ള്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ഏ​ഴു​ത​വ​ണ വെ​ടി​യേ​റ്റ 11 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ല്ല​പ്പെ​ട്ട​വ​രു​മാ​യി ഇ​യാ​ള്‍​ക്കു പ​രി​ച​യ​മു​ണ്ടോയെ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

Related News