Loading ...

Home USA

ട്രംപ്​ നിയമിച്ച​ ഉദ്യോഗസ്ഥരോട്​ രാജിവെക്കണമെന്ന് ബൈഡന്‍

വാഷിങ്​ടണ്‍: യു.എസ് മുന്‍​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ നിയമിച്ച ​ ഉദ്യോഗസ്ഥരോട്​ രാജിവെക്കാന്‍ ഉത്തരവിട്ട് ബൈഡന്‍ ഭരണകൂടം. മിലിട്ടറി സര്‍വീസ്​ അക്കാദമിയിലെ ഉപദേശക സമിതിയിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ്​ ബൈഡന്‍ അന്ത്യശാസനം നല്‍കിയത്​. രാജി​വെച്ചില്ലെങ്കില്‍ ഇവരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്​. മുന്‍ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി സീന്‍ സ്​പെസര്‍, സീനിയര്‍ കൗണ്‍സിലര്‍ കെല്ലാനെ കോണ്‍വേ, ​മുന്‍ സുരക്ഷ ഉപദേഷ്​ടാവ്​ എച്ച്‌​.ആര്‍. മക്​മാസ്റ്റര്‍ എന്നിവരോടാണ്​ രാജിവെക്കാന്‍ നിര്‍ദേശിച്ചത്​. നേവല്‍ അക്കാദമി, എയര്‍ഫോഴ്​സ്​ അക്കാദമി, വെസ്റ്റ്​ പോയിന്‍റ്​ എന്നിവിടങ്ങളിലെ ഉപേദശക സമിതികളിലാണ്​ ഉദ്യോഗസ്ഥര്‍ . ഇത്തരമൊരു അഭ്യര്‍ഥന ഇവരോട്​ നടത്തിയതായി വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെന്‍ പസ്​കി സ്ഥിരീകരിച്ചു. നിലവില്‍ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിനര്‍ഹരാണോയെന്ന്​ പരിശോധിക്കാനുള്ള അവസരം മറ്റുള്ളവര്‍ക്ക്​ നല്‍കുകയാണ്​. കേവലം എതെങ്കിലുമൊരു പാര്‍ട്ടിയുടെ രജിസ്​ട്രേഷനല്ല വിവിധ സ്ഥാനങ്ങളില്‍ വഹിക്കുന്നതിനുള്ള യോഗ്യതയെന്നാണ്​ പ്രസിഡന്‍റ്​ ചൂണ്ടിക്കാട്ടുന്നതെന്നും ​ പ്രസ്​ സെക്രട്ടറി വ്യക്തമാക്കി .

Related News