Loading ...

Home USA

ഐക്യമാണ്​ അമേരിക്കയുടെ ശക്​തിയെന്ന് ബൈഡന്‍

വാഷിങ്​ടണ്‍: ഐക്യമാണ്​ അമേരിക്കയുടെ ശക്​തിയെന്ന് അനുസ്മരിച്ച്‌ പ്രസിഡന്‍റ്​ ജോ ബൈഡന്‍. 9/11 ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികത്തിലെ വിഡിയോ സ​ന്ദേശത്തിലാണ്​ ബൈഡന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് . വൈറ്റ്​ ഹൗസില്‍ നിന്ന്​ ആറ്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള വിഡിയോ സന്ദേശമാണ്​ യുഎസ് പ്രസിഡന്റ് പുറത്ത്​ വിട്ടത്​. “എന്നെ സംബന്ധിച്ചിടത്തോളം അതാണ്​ സെപ്​റ്റംബര്‍ 11ലെ പ്രധാന പാഠം. മോശം സമയത്തും ഐക്യമാണ്​ അമേരിക്കയുടെ ഏറ്റവും വലിയ ശക്​തിയെന്ന പാഠമാണ്​ താന്‍ പഠിച്ചതെന്ന്​ ബൈഡന്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ 2,977 പേര്‍ക്ക്​ ജീവന്‍ നഷ്​ടമായി. ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കും ജീവന്‍ പണയംവെച്ച്‌​ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്കും ആദരവ്​ അര്‍പ്പിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു . ഭീകരാക്രമണത്തിന്‍റെ 20ാം വാര്‍ഷികത്തിന്​ മുന്നോടിയായി ആക്രമണം നടന്ന ന്യൂയോര്‍ക്ക്​, പെന്‍റഗണ്‍, പെന്‍സല്‍വാനിയ എന്നീ സ്ഥലങ്ങളില്‍ ഫസ്റ്റ്​ ലേഡി ജില്‍ ബൈഡന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Related News