Loading ...

Home health

പ്ലാസ്മ തെറാപ്പി ഗുരുതര കോവിഡ് രോഗികളില്‍ ഫലപ്രദമല്ല; പഠന റിപ്പോര്‍ട്ട്

ടൊറന്റോ: കോവിഡ് രോഗികളില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്നതും മരണവും തടയാന്‍ കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പഠനം. രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. തെറാപ്പി സ്വീകരിക്കുന്നവര്‍ക്ക് പലപ്പോഴും സാധാരണ ചികിത്സ ലഭിക്കുന്നവരെക്കാള്‍ ഗുരുതരമായ അവസ്ഥകള്‍ നേരിടേണ്ടിവരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാനഡ, യു.എസ്., ബ്രസീല്‍ രാജ്യങ്ങളിലായി 72 ആശുപത്രികളിലെ 940 രോഗികളാണ് പരീക്ഷണത്തിന്റെ ഭാഗമായത്. കോവിഡ് രോഗമുക്തിനേടുന്നവരുടെ കോണ്‍വലസന്റ് പ്ലാസ്മയില്‍ സ്ഥിരതയില്ലാത്ത ആന്‍റിബോഡികളാണുള്ളതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു രോഗികളുടെ ആരോഗ്യനില മോശമാകുന്നതിനു കാരണമാകുന്നതായി പഠനത്തില്‍ വിശദീകരിക്കുന്നു.

Related News