Loading ...

Home USA

കാ​ബൂ​ള്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടത് ഭീകരർ അല്ല, കുട്ടികളും സാധാരണക്കാരും; ക്ഷമ ചോദിച്ച് അമേരിക്ക

വാഷിങ്​ടണ്‍: ഐ.എസ്​ ഭീകരര്‍ എന്നു പറഞ്ഞ്​ അഫ്​ഗാനിസ്​താനില്‍ ഡ്രോണ്‍ ആക്രമണം നടത്തി 10 ​പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നുവെന്ന്​ ഏറ്റു പറഞ്ഞ്​ അമേരിക്ക. കാബൂളില്‍ ഐ.എസ്​ ഭീകരാക്രമണത്തില്‍ 169 പേര്‍ മരിച്ച ബോംബ്​ സ്​ഫോടനത്തി​‍െന്‍റ സുത്രധാരനെ വകവരുത്തിയെന്ന്​ യു.എസ്​ അവകാശപ്പെട്ട ​ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്​ ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ്​ അമേരിക്ക ഇപ്പോള്‍ സമ്മതിക്കുന്നത്​.
അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്​ഗാന്‍കാരനായ സെമിറൈ അഹ്​മദിയും കുട്ടികളുമടക്കമുള്ളവരാണ്​ മരിച്ചത്​. ഐ.എസ്​ ഭീകരരെ കൊന്നുവെന്ന വാദം തെറ്റാ​െണന്ന്​ വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌​ ഏതാനും നാളുകള്‍ക്ക്​ ഉള്ളില്‍ തന്നെയാണ്​ അമേരിക്കന്‍ കുറ്റസമ്മതം.'ആക്രമണം ദുരന്തപൂര്‍ണമായ ഒരു ​അബദ്ധമായിരുന്നു'വെന്നാണ്​ യു.എസ്​ സെന്‍ട്രല്‍ കമാന്‍ഡ്​ തലവന്‍ ജനറല്‍ ഫ്രാങ്ക്​ മെക്കന്‍സി വെള്ളിയാഴ്​ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്​. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മെക്കന്‍സി, ആക്രമണവുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുമെന്നും ദുരന്തത്തിന്​ ഇരയായവരുടെ കുടുംബത്തിന്​ നഷ്​ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

Related News